അൽബേനിയൻ ആഭ്യന്തര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സെയ്ഫ് ബിൻ സായിദ്

അബുദാബി, 2024 ഏപ്രിൽ 22, (WAM) -- യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ അൽബേനിയൻ ആഭ്യന്തര മന്ത്രി തൗലൻ്റ് ബല്ലയുമായും അദ്ദേഹത്തിൻ്റെ പ്രതിനിധി സംഘവുമായും അബുദാബിയിലെ ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്ത് ഇന്ന് കൂടിക്കാഴ്ച നടത്തി.

യുഎഇയും അൽബേനിയയും തമ്മിലുള്ള സഹകരണവും പോലീസ്, സുരക്ഷാ പ്രവർത്തന മേഖലകളിൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള മേഖലയിലെ ഏകോപനം വർധിപ്പിക്കുന്നതിനും വൈദഗ്ധ്യവും അറിവും കൈമാറ്റം ചെയ്യുന്നതിനുള്ള സാധ്യതകളെക്കുറിച്ചും അവർ സംസാരിച്ചു.

ആഭ്യന്തര മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി മേജർ ജനറൽ ഖലീഫ ഹരേബ് അൽ ഖൈലിയും ആഭ്യന്തര മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

അൽബേനിയൻ ആഭ്യന്തര മന്ത്രിയുടെ പ്രതിനിധി സംഘത്തിൽ അൽബേനിയയുടെ യുഎഇ അംബാസഡർ റിദി കുർട്ടെസിയും അൽബേനിയൻ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.