സർക്കാർ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനുള്ള സംരംഭങ്ങളും പദ്ധതികളും ചർച്ച ചെയ്ത് മന്ത്രിതല വികസന കൗൺസിൽ

അബുദാബി, 23 ഏപ്രിൽ 2024 (WAM) --ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ കസർ അൽ വതാനിൽ ചേർന്ന മന്ത്രിതല വികസന കൗൺസിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ, രാജ്യത്തെ സർക്കാർ തൊഴിൽ സമ്പ്രദായം വികസിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി സംരംഭങ്ങളും നയങ്ങളും പദ്ധതികളും കൗൺസിൽ ചർച്ച ചെയ്തു.

തൊഴിൽ വിപണി, എമിറേറ്റൈസേഷൻ, ആരോഗ്യ മേഖല എന്നിവ നിയന്ത്രിക്കുന്നതിൻ്റെ ഫലങ്ങളും സാമ്പത്തിക വിപണികൾ, സിവിൽ ഏവിയേഷൻ മേഖല, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, തൊഴിൽ വിപണി എന്നിവയിലെ നിരവധി നിർദ്ദിഷ്ട ഫെഡറൽ നിയമനിർമ്മാണങ്ങളും ശൈഖ് സായിദ് ഹൗസിംഗ് പ്രോഗ്രാം നൽകുന്ന സർക്കാർ ഭവന സേവനങ്ങളുമായി ബന്ധപ്പെട്ട മെച്ചപ്പെടുത്തൽ നിർദ്ദേശങ്ങളും യോഗം അവലോകനം ചെയ്തു.

സർക്കാർ കാര്യങ്ങളിൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് യൂണിവേഴ്സിറ്റി, യുഎഇ സ്പേസ് ഏജൻസി, എമിറേറ്റ്സ് ടൂറിസം കൗൺസിൽ, മെഡിക്കൽ ലയബിലിറ്റി സുപ്രീം കമ്മിറ്റി, തപാൽ സെക്ടർ റെഗുലേഷൻ കമ്മിറ്റിയുടെയും എമിറേറ്റ്‌സ് സയൻ്റിസ്റ്റ് കൗൺസിലിൻ്റെയും പ്രവർത്തനങ്ങൾക്ക് പുറമെ ഗവൺമെൻ്റ് ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ എന്നിവയുൾപ്പെടെ ചില ഫെഡറൽ സ്ഥാപനങ്ങളുടെ ഫലങ്ങളെയും നേട്ടങ്ങളെയും കുറിച്ചുള്ള 2023ലെ നിരവധി റിപ്പോർട്ടുകൾ കൗൺസിൽ അവലോകനം ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ