അബുദാബി, 23 ഏപ്രിൽ 2024 (WAM) -- ഒമാനിലെ സുൽത്താൻ ഹൈതം ബിൻ താരിഖ് അദ്ദേഹത്തിൻ്റെ യുഎഇ സന്ദർശനത്തിൻ്റെ ഭാഗമായി ഇന്ന് അബുദാബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സന്ദർശിച്ചു.
ഉപരാഷ്ട്രപതിയും, ഉപപ്രധാനമന്ത്രിയും, പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശന വേളയിൽ അദ്ദേഹത്തെ അനുഗമിച്ചു.
പര്യടനത്തിൻ്റെ ഭാഗമായി, ഒമാൻ സുൽത്താനും പ്രതിനിധി സംഘവും അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ ശവകുടീരം സന്ദർശിച്ചു.
ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്റർ ഡയറക്ടർ ജനറൽ ഡോ. യൂസഫ് അൽ ഒബൈദ്‌ലിയും പ്രതിനിധി സംഘവും പള്ളിയുടെ വ്യതിരിക്തമായ വാസ്‌തുവിദ്യകളെക്കുറിച്ചും ഇസ്‌ലാമിക രൂപകല്പനകളെക്കുറിച്ചും അതിൻ്റെ തനതായ ശേഖരങ്ങളെക്കുറിച്ചും അന്തരിച്ച ശൈഖ് സായിദിൻ്റെ മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമാധാനപരമായ സഹവർത്തിത്വത്തിൻ്റെയും തുറന്ന മനസ്സിൻ്റെയും.സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ അതിൻ്റെ പ്രധാന പങ്കിനെ കുറിച്ചും വിശദീകരിച്ചു.
ഇസ്‌ലാമിക സംസ്‌കാരം പരിചയപ്പെടുത്തുന്നതിലും ലോകത്തെ വിവിധ സംസ്‌കാരങ്ങൾക്കിടയിൽ ധാരണയുടെ പാലങ്ങൾ നിർമിക്കുന്നതിലും ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെൻ്ററിൻ്റെ വിലപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ചും സന്ദർശന സംഘം മനസ്സിലാക്കി.
സന്ദർശന വേളയിൽ, സുൽത്താൻ ഹൈതം ബിൻ താരിഖിനെ അനുഗമിച്ച നിരവധി മുതിർന്ന ഉദ്യോഗസ്ഥരും പ്രതിനിധി സംഘവും പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ