വിയറ്റ്നാമിലെ പുതിയ അംബാസഡറിൽ നിന്ന് യോഗ്യതാപത്രം ഏറ്റുവാങ്ങി വിദേശകാര്യ മന്ത്രാലയം

അബുദാബി, 23 ഏപ്രിൽ 2024 (WAM) -- യുഎഇയിൽ വിയറ്റ്നാമിൻ്റെ അംബാസഡറായി ചുമതലയേറ്റ എൻഗുയെൻ തൻ ദിപ്പിൻ്റെ യോഗ്യതാപത്രങ്ങളുടെ ഒരു പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ അഫയേഴ്സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി സെയ്ഫ് അബ്ദുല്ല അൽ ഷാമിസിക്ക് കൈമാറി.

പുതിയ അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിലും അൽ ഷാമിസി വിജയാശംസകൾ നേർന്നു.

യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദർശന നയത്തിന് കീഴിൽ അഭിമാനകരമായ പ്രാദേശിക, അന്തർദേശീയ സ്ഥാനം ആസ്വദിക്കുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ തൻ്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിൽ പുതുതായി നിയമിതനായ വിയറ്റ്നാമീസ് അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.


WAM/അമൃത രാധാകൃഷ്ണൻ