ഷാർജ, 24 ഏപ്രിൽ 2024 (WAM) --കനത്ത മഴയിൽ തടസ്സപ്പെട്ട ഷാർജ നഗരത്തിലെ എല്ലാ റോഡുകളും വീണ്ടും തുറന്നതായി പ്രാദേശിക എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെൻ്റ് ടീം അറിയിച്ചു.
കാര്യങ്ങൾ സാധാരണ നിലയിലായതോടെ കിംഗ് ഫൈസൽ മസ്ജിദിന് സമീപം ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിച്ചിരുന്ന കൂടാരങ്ങൾ നീക്കം ചെയ്തതായി അധികൃതർ അറിയിച്ചു. എന്നിരുന്നാലും, എല്ലാ ഔദ്യോഗിക സംഭാവന ചാനലുകളും സർക്കാർ ഏജൻസികൾ പ്രഖ്യാപിച്ച ഔട്ട്‌ലെറ്റുകൾ വഴി ആക്സസ് ചെയ്യാവുന്നതാണ്.
എല്ലാ സംഘടനകളും വ്യക്തികളും ദുരിത ബാധിതർക്ക് നൽകിയ പിന്തണക്കും, സംഭാവനകൾക്കും ടീം നന്ദി അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ