അബുദാബി, 24 ഏപ്രിൽ 2024 (WAM)-- ദുരിതാശ്വാസത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന പലസ്തീൻ അഭയാർത്ഥികൾക്കായുള്ള ഐക്യരാഷ്ട്ര സംഘടനയുടെ ദുരിതാശ്വാസ പ്രവർത്തന ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) പ്രവർത്തനത്തെക്കുറിച്ചുള്ള സ്വതന്ത്ര അവലോകന സമിതിയുടെ റിപ്പോർട്ടിനെ യുഎഇ സ്വാഗതം ചെയ്തു.
ഏജൻസിയെയും അതിൻ്റെ ശ്രമങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ നിലപാട്
ഒരു പ്രസ്താവനയിൽ, വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു, ഗാസ മുനമ്പിലും മറ്റ് പ്രദേശങ്ങളിലും ഐക്യരാഷ്ട്രസഭ നടത്തുന്ന മാനുഷിക സഹായ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകാനുള്ള രാജ്യത്തിൻ്റെ പ്രതിജ്ഞാബദ്ധത മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഏജൻസിയുടെ ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകേണ്ടതിൻ്റെയും പലസ്തീൻ അഭയാർത്ഥികൾക്ക് സുസ്ഥിരമായ സേവനങ്ങളും സഹായങ്ങളും നൽക്കുന്നത് തുടരേണ്ടതിൻ്റെയും പ്രാധാന്യം മന്ത്രാലയം അടിവരയിട്ടു.
മാത്രമല്ല, ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾ തീവ്രമാക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായും അന്താരാഷ്ട്ര പങ്കാളികളുമായും അടുത്ത് സഹകരിക്കാനുള്ള യുഎഇയുടെ ഉറച്ച പ്രതിബദ്ധത മന്ത്രാലയം ആവർത്തിച്ചു.
WAM/അമൃത രാധാകൃഷ്ണൻ