അബുദാബി, 25 ഏപ്രിൽ 2024 (WAM) -- യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ അബുദാബിയിലെ കാസർ അൽ വതനിൽ യുഎഇയിലെ ചൈനയുടെ അംബാസഡർ ഷാങ് യിമിംഗിനെ സ്വീകരിച്ചു.
ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കുന്ന സമഗ്ര പങ്കാളിത്തത്തിൻ്റെ ഭാഗമായി തങ്ങളുടെ പൊതു താൽപ്പര്യങ്ങൾ നേടിയെടുക്കുന്നതിന് നിക്ഷേപം, സമ്പദ്‌വ്യവസ്ഥ, വികസനം, സംസ്കാരം തുടങ്ങിയ മേഖലകളിൽ സഹകരണം കൂടുതൽ വികസിപ്പിക്കുന്നതിനുള്ള ഉഭയകക്ഷി ബന്ധങ്ങളും മാർഗങ്ങളും കൂടിക്കാഴ്ചയിൽ ഇരു കക്ഷികളും അവലോകനം ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ