അറേബ്യൻ ട്രാവൽ മാർക്കറ്റ് മെയ് ആറിന് ദുബായിൽ ആരംഭിക്കും

ദുബായ്, 25 ഏപ്രിൽ 2024 (WAM) --അറേബ്യൻ ട്രാവൽ മാർക്കറ്റ് (എടിഎം) ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ മെയ് 6 മുതൽ 9 വരെ നടക്കും.

ലണ്ടൻ, ന്യൂയോർക്ക് സിറ്റി, ബാങ്കോക്ക് തുടങ്ങിയ പ്രധാന തലസ്ഥാനങ്ങളേക്കാൾ കൂടുതൽ ഹോട്ടൽ മുറികൾ വാഗ്ദാനം ചെയ്യുന്ന ദുബായ് നിലവിൽ പ്രാദേശിക ഹോസ്പിറ്റാലിറ്റി വിപണികളിൽ മുന്നിലാണ്. 2023-ൽ നഗരം 17.15 ദശലക്ഷം ഒറ്റരാത്രി സന്ദർശകരെ സ്വാഗതം ചെയ്തതായാണ് കണക്കുകൾ. ഫെബ്രുവരിയിൽ ഒക്യുപെൻസി 88% ആയി ഉയർന്നതായി ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം റിപ്പോർട്ട് ചെയ്തു.

പരിപാടി ആഗോള ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുടെ വൈവിധ്യമാർന്ന ശ്രേണി പ്രദർശിപ്പിക്കുമെന്നും, ഈ വർഷം ഹോട്ടൽ ബ്രാൻഡുകൾക്കായി നീക്കിവച്ചിരിക്കുന്ന എക്‌സിബിഷൻ സ്‌പെയ്‌സിലെ 21% വർദ്ധനവ് മേഖലയിലെ വളർച്ചയെ സൂചിപ്പിക്കുന്നതായും അറേബ്യൻ ട്രാവൽ മാർക്കറ്റിലെ എക്സിബിഷൻ ഡയറക്ടർ ഡാനിയേൽ കർട്ടിസ്, അഭിപ്രായപ്പെട്ടു.


WAM/അമൃത രാധാകൃഷ്ണൻ