എമിറാത്തി യുവാക്കളുടെ നൈപുണ്യ വികസനമാണ് യുഎഇ മുൻഗണന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ വിഭവം: നഹ്യാൻ ബിൻ മുബാറക്

അബുദാബി, ഏപ്രിൽ 26, 2024 (WAM) -- യുഎഇയുടെ നേതൃത്വം മുൻഗണന നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ വിഭവം യുവാക്കളുടെ കഴിവുകളുടെ വ്യവസ്ഥാപിത നൈപുണ്യ വികസനമാണെന്ന് യുഎഇ സഹിഷ്ണുത സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ വ്യക്തമാക്കി.എമിറേറ്റ്‌സ് സ്‌കിൽസ് ദേശീയ മത്സരത്തിൻ്റെ 15-ാമത് പതിപ്പിൽ പര്യടനം നടത്തുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

രാഷ്ട്രമാതാവും ജനറൽ വിമൻസ് യൂണിയൻ (ജിഡബ്ല്യുയു), സുപ്രീം കൗൺസിൽ ഫോർ മദർഹുഡ് ആൻഡ് ചൈൽഡ്ഹുഡ് പ്രസിഡൻ്റ് , ഫാമിലി ഡെവലപ്‌മെൻ്റ് ഫൗണ്ടേഷൻ്റെ (FDF) സുപ്രീം ചെയർവുമണുമായ ശൈഖ ഫാത്തിമ ബിൻത് മുബാറകിന്റെ നേതൃത്വത്തിൽ അബുദാബി നാഷണൽ എക്സിബിഷൻ സെൻ്ററിൽ അബുദാബി സെൻ്റർ ഫോർ ടെക്നിക്കൽ ആൻഡ് വൊക്കേഷണൽ എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ് (ACTVET) ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

തൻ്റെ സന്ദർശന വേളയിൽ, ശൈഖ് നഹ്യാൻ പരിപാടിയിലെ നിരവധി പ്ലാറ്റ്‌ഫോമുകൾ സന്ദർശിക്കുകയും ഓട്ടോമോട്ടീവ് മെയിൻ്റനൻസ്, ഹെൽത്ത് കെയർ, സോഷ്യൽ കെയർ, മൊബൈൽ റോബോട്ടിക്‌സ്, മറ്റ് മേഖലകൾ എന്നിവയിലെ എമിറാത്തി യുവാക്കളുടെ അനുഭവങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും ചെയ്തു.

"പ്രധാന നേട്ടങ്ങൾ കാത്തുസൂക്ഷിക്കുന്നതിനൊപ്പം വിജയത്തിൻ്റെയും മികവിൻ്റെയും പാത തുടരുന്നതിനുള്ള അടിത്തറയായി യുവ എമിറാത്തികളുടെ കഴിവുകളിൽ നിക്ഷേപിക്കാൻ ഞങ്ങളുടെ നേതൃത്വം ഉത്സുകരാണ്. ഇന്ന്, ധീരമായും ഊർജ്ജസ്വലമായും ഒരു പുതിയ അധ്യായം എഴുതാൻ ആവശ്യമായ കഴിവുകളുള്ള ഒരു പുതിയ തലമുറയെ വാർത്തെടുത്തതിൽ ഞങ്ങൾ അഭിമാനിക്കുന്നു," ഷെയ്ഖ് നഹ്യാൻ അഭിപ്രായപ്പെട്ടു.


സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ വിദ്യാഭ്യാസത്തെ അടിസ്ഥാനമാക്കിയുള്ള തൊഴിലുകളെ കുറിച്ച് എമിറാത്തി യുവാക്കൾക്കിടയിൽ അവബോധം വർധിപ്പിക്കാനും യുഎഇയുടെ സാമ്പത്തിക, സാങ്കേതിക വളർച്ചയെ സേവിക്കുന്നതിന് ഒരു ദേശീയ തൊഴിൽ ശക്തിയെ തയ്യാറാക്കാനും എമിറാത്തി സ്കിൽസ് മത്സരം ലക്ഷ്യമിടുന്നു. സാങ്കേതികവും തൊഴിലധിഷ്ഠിതവുമായ മേഖലകളിലെ കഴിവുള്ള എമിറാത്തികളെ അന്താരാഷ്ട്ര നിലവാരമനുസരിച്ച് മത്സരിക്കുന്നതിനും തുടർന്ന് ആഗോള നൈപുണ്യ മത്സരങ്ങളിൽ യുഎഇയെ പ്രതിനിധീകരിക്കുന്നതിനും ഇത് ആകർഷിക്കുന്നു.

WAM/അമൃത രാധാകൃഷ്ണൻ