യൂണിയൻ ദിനത്തിൽ ടാൻസാനിയ രാഷ്ട്രപതിക്ക് ആശംസകൾ നേർന്ന് യുഎഇ നേതാക്കൾ

അബുദാബി, 26 ഏപ്രിൽ 2024 (WAM) --രാജ്യത്തിൻ്റെ യൂണിയൻ ദിനത്തോടനുബന്ധിച്ച്, ടാൻസാനിയയിലെ രാഷ്‌ട്രപതി സാമിയ ഹസ്സന് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും ഈ അവസരത്തിൽ ടാൻസാനിയൻ രാഷ്ട്രപതിക്കും പ്രധാനമന്ത്രി കാസിം മജലിവയ്ക്കും സമാനമായ സന്ദേശങ്ങൾ അയച്ചു.

WAM/അമൃത രാധാകൃഷ്ണൻ