സൗദി അംബാസഡറെ സ്വാഗതം ചെയ്ത് മൻസൂർ ബിൻ സായിദ്

അബുദാബി, 26 ഏപ്രിൽ 2024 (WAM) --ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ യുഎഇയിലെ സൗദി അംബാസഡർ സുൽത്താൻ ബിൻ അബ്ദുല്ല അൽ-അൻഖാരിയുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബിയിലെ ഖാസർ അൽ ഷാതിയിൽ നടന്ന കൂടിക്കാഴ്ചയിൽ, ശൈഖ് മൻസൂർ അംബാസഡറുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ദൃഢമായ സാഹോദര്യ ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി വിവിധ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ അവലോകനം ചെയ്തു.

ഇരു രാജ്യങ്ങളുടെയും നേതൃത്വമാണ് യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ദൃഢമായ ബന്ധം ഉറപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.


WAM/അമൃത രാധാകൃഷ്ണൻ