അബുദാബി, 27 ഏപ്രിൽ 2024 (WAM) -- യെമനിൽ നിന്നുള്ള നിരവധി നിരപരാധികളുടെ മരണത്തിന് കാരണമായ ഇറാഖിലെ കുർദിസ്ഥാൻ മേഖലയിലെ ഖോർ മോർ ഗ്യാസ് ഫീൽഡ് ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു,
ഇറാഖിലെ സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളെ യുഎഇ ശക്തമായി അപലപിക്കുന്നതായും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഇറാഖിൻ്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി ഇറാഖ് സ്വീകരിക്കുന്ന എല്ലാ നടപടികളോടും മന്ത്രാലയം യുഎഇയുടെ ഐക്യദാർഢ്യം പ്രഖ്യാപ്പിച്ചു, ഇറാഖിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള യുഎഇയുടെ പ്രതിബദ്ധത അടിവരയിടുന്നതിനൊപ്പം തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള യുഎഇയുടെ പിന്തുണ ഊന്നിപ്പറയുകയും ചെയ്തു.
യെമനിലെ സർക്കാരിനോടും ജനങ്ങളോടും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ