അബുദാബി, 2024 ഏപ്രിൽ 28,(WAM)--നാളെ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും, കിഴക്കൻ, ഉൾനാടൻ പ്രദേശങ്ങളിൽ ക്യുമുലോനിംബസ് മേഘങ്ങളും മഴയും ഉണ്ടാകാൻ സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഫോർ മെറ്റീരിയോളജി പ്രവചിച്ചു.തെക്ക്-കിഴക്ക് നിന്ന് വടക്ക്-കിഴക്ക് വരെ മണിക്കൂറിൽ 10 മുതൽ 25 കി.മീ വേഗതയിൽ കാറ്റ് വീശാനും, മണിക്കൂറിൽ 40 കി.മീ. അറേബ്യൻ ഗൾഫിൽ മിതമായ തിരമാലകൾ ഉണ്ടാകുനുള്ള സാധ്യതയും അധികൃതർ അറിയിച്ചു. പ്രവചനം അനുസരിച്ച് ആദ്യ വേലിയേറ്റം വൈകുന്നേരം 5:44 നും രണ്ടാമത്തേത് രാവിലെ 3:36നും ആദ്യത്തെ ന്യൂന വേലിയേറ്റം 10:47നും ആയിരിക്കും. ഈ സമയത്ത് ഒമാൻ കടലിൽ നേരിയ തിരമാലകളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും എൻസിഎം പ്രസ്താവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ