ഷാർജ, 29 ഏപ്രിൽ 2024 (WAM) --ഷാർജ എമിറേറ്റിലുടനീളമുള്ള സ്വകാര്യ സ്‌കൂളുകളിലെ വിദ്യാഭ്യാസ, അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫുകൾക്കും വിദ്യാർത്ഥികൾക്കും ഇന്ന് ക്ലാസുകൾ പുനരാരംഭിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും സമീപകാല കാലാവസ്ഥ മാന്ദ്യം മൂലമുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി(എസ്പിഇഎ) നിരവധി സ്കൂളുകളിൽ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ക്ലാസ്സുകൾ പുനരാരംഭിച്ചത്.
"എമിറേറ്റിലെ പ്രതികൂല കാലാവസ്ഥയിൽ വിദൂര വിദ്യാഭ്യാസത്തിലേക്ക് മാറുന്നതിലും പ്രാദേശിക അടിയന്തര നിർദ്ദേശങ്ങൾ പാലിക്കുന്നതിലും വിദ്യാഭ്യാസ തുടർച്ച നിലനിർത്തുന്നതിലും സ്കൂളുകൾ മികച്ച നടപടികളാണ് സ്വീകരിച്ചത്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അതോറിറ്റി അധികൃതരുമായും സ്കൂൾ ഭരണകൂടങ്ങളുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്," എന്ന് എസ്പിഇഎ ഡയറക്ടർ അലി അൽ ഹൊസാനി പറഞ്ഞു. ഷാർജയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളുടെയും ദ്രുത പ്രതികരണം, വിദ്യാഭ്യാസ തുടർച്ച നിലനിർത്തുന്നതിനും മികച്ച പ്രകടനം കൈവരിക്കുന്നതിനും, വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലുള്ള അവരുടെ വൈദഗ്ധ്യവും പ്രതികൂല സാഹചര്യങ്ങളിൽ തടസ്സമില്ലാതെ അക്കാദമിക് വിദ്യാഭ്യാസം തുടരാൻ സഹായിച്ചതായി, അദ്ദേഹം വ്യക്തമാക്കി.
WAM/അമൃത രാധാകൃഷ്ണൻ