വിദേശ ആസ്തിയിൽ മുൻ വർഷത്തേക്കാൾ 203 ബില്യൺ ദിർഹം വർധനവ് രേഖപ്പെടുത്തി യുഎഇ സെൻട്രൽ ബാങ്ക്

അബുദാബി, 2024 ഏപ്രിൽ 29, (WAM) -- യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) തങ്ങളുടെ വിദേശ ആസ്തി ചരിത്രത്തിലാദ്യമായി 700 ബില്യൺ യുഎഇ ദിർഹം കടന്നതായി റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷത്തേക്കാൾ 203 ബില്യൺ ദിർഹത്തിൻ്റെ വർധനവാണിത് രേഖപ്പെടുത്തുന്നത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് സെൻട്രൽ ബാങ്കിൻ്റെ വിദേശ ആസ്തി പ്രതിമാസ അടിസ്ഥാനത്തിൽ 2 ശതമാനം വർദ്ധിച്ചു, 2024 ജനുവരിയിലെ 695.04 ബില്യൺ യുഎഇ ദിർഹത്തിൽ നിന്ന് 2024 ഫെബ്രുവരി അവസാനത്തോടെ 708 ബില്യൺ യുഎഇ ദിർഹമായി, ഇത് 13 ബില്യൺ യുഎഇ ദിർഹത്തിൻ്റെ വർദ്ധനവാണ്.

സെൻട്രൽ ബാങ്കിൻ്റെ വിദേശ ആസ്തി പ്രതിവർഷം 40.2 ശതമാനം വർധിച്ചുവരികയാണ്. കറന്‍റ് അക്കൗണ്ട് ബാലൻസും വിദേശത്തെ ബാങ്കുകളിലെ നിക്ഷേപവും വർധിച്ചതാണ് വിദേശ ആസ്തിയുടെ അളവ് വർധിക്കാൻ കാരണം. മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ കറൻ്റ് അക്കൗണ്ട് ബാലൻസും നിക്ഷേപവും 51 ശതമാനം വർധിച്ച് 467.56 ബില്യൺ യുഎഇ ദിർഹമായി.

സെൻട്രൽ ബാങ്കിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ബാങ്കിൻ്റെ വിദേശ ആസ്തികളിലെ വിദേശ നിക്ഷേപം വർഷാവർഷം ഏകദേശം 28.9% വർദ്ധിച്ചു, 2024 ഫെബ്രുവരി അവസാനത്തോടെ ഏകദേശം 189.37 ബില്യൺ യുഎഇ ദിർഹം ആയി. മറ്റ് വിദേശ ആസ്തികളും പ്രതിവർഷം ഏകദേശം 5.8% വർദ്ധിച്ചു. 2024 ഫെബ്രുവരി അവസാനത്തോടെ 51.12 ബില്ല്യൺ യുഎഇ ദിർഹം രേഖപ്പെടുത്തി. സെൻട്രൽ ബാങ്കിൻ്റെ വിദേശ ആസ്തികളിൽ സിബിയുഎഇയുടെ റിസർവ് ട്രാഞ്ച് പൊസിഷനും ഐഎംഎഫിന്‍റെ എസ്‌ഡിആർ ഹോൾഡിംഗ്‌സും ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.