യുഎഇ മറൈൻ സ്‌പോർട്‌സ് ഫെഡറേഷൻ്റെ സെക്രട്ടറി ജനറലായി അഹമ്മദ് അൽഷെറിയാനിയെ നിയമിച്ചു

അബുദാബി, 30 ഏപ്രിൽ 2024 (WAM) --ശൈഖ് മുഹമ്മദ് ബിൻ സുൽത്താൻ ബിൻ ഖലീഫ അൽ നഹ്യാൻ്റെ നേതൃത്വത്തിലുള്ള യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷൻ (യുഎംഎസ്എഫ്) പുതിയ സെക്രട്ടറി ജനറലായി അഹമ്മദ് അലി അൽഷെറിയാനിയെ നിയമിച്ചു. സ്‌പോർട്‌സ് മാനേജ്‌മെൻ്റിൽ മികച്ച കരിയറുള്ള അൽഷെറിയാനി, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി, എമാർ, എമിറേറ്റ്സ് എയർലൈൻ, വാസൽ പ്രോപ്പർട്ടീസ്, എമിറേറ്റ്സ് എൻബിഡി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നേതൃത്വപരമായ റോളുകൾ വഹിച്ചിട്ടുണ്ട്.

തന്നിൽ അർപ്പിച്ച വിശ്വാസത്തിന് അൽഷെറിയാനി നന്ദി രേഖപ്പെടുത്തുകയും ആധുനിക സമുദ്ര കായിക വിനോദങ്ങൾ വികസിപ്പിക്കുക, സമുദ്ര പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് സാമൂഹിക അവബോധം വളർത്തുക എന്നിവ ഉൾപ്പെടുന്ന ഫെഡറേഷൻ്റെ ദൗത്യം നിറവേറ്റുന്നതിനുള്ള തൻ്റെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ