അബുദാബി, 30 ഏപ്രിൽ 2024 (WAM) -- വികസന കാര്യങ്ങളുടെയും അന്താരാഷ്ട്ര സംഘടനകളുടെയും വിദേശകാര്യ അസിസ്റ്റൻ്റ് മന്ത്രി സുൽത്താൻ മുഹമ്മദ് അൽ ഷംസിക്ക് യുഎഇയുടെ യു.എൻ റെസിഡൻ്റ് കോർഡിനേറ്ററായ ബെരാങ്കെരെ ബോൽ-യൂസ്ഫിയുടെ ക്രെഡൻഷ്യലുകളുടെ പകർപ്പ് കൈമാറി.
പുതുതായി നിയമിതയായ യുഎൻ റെസിഡൻ്റ് കോർഡിനേറ്ററുടെ ചുമതലകളിൽ വിജയിക്കട്ടെയെന്ന് ആശംസിച്ച അൽ ഷംസി, ഐക്യരാഷ്ട്രസഭയുമായുള്ള പങ്കാളിത്തം വർധിപ്പിക്കാനും എല്ലാ യുഎൻ പരിപാടികൾക്കും പിന്തുണ നൽകാനുമുള്ള യുഎഇയുടെ താൽപര്യം സ്ഥിരീകരിക്കുകയും ചെയ്തു.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ കീഴിൽ, പ്രാദേശിക, അന്തർദേശീയ തലങ്ങളിൽ യുഎഇയുടെ പ്രവർത്തനങ്ങളെ ബോയ്ൽ-യൂസ്ഫി അഭിനന്ദിച്ചു.
WAM/അമൃത രാധാകൃഷ്ണൻ