ദുബായ്, 30 ഏപ്രിൽ 2024 (WAM) -- യുഎഇയിലെ മാനവ വിഭവശേഷി എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) മെയ് 1 ന് ആചരിക്കുന്ന അന്താരാഷ്ട്ര തൊഴിലാളി ദിനം ആഘോഷിക്കുന്നതിനായി നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നു. #ഹോനറിങ് ഹവർ വർക്കേഴ്സ് എന്ന മുദ്രാവാക്യത്തിന് കീഴിൽ സംഘടിപ്പിക്കുന്ന പരിപാടി, സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും യുഎഇയുടെ അഭിലാഷ ദർശനങ്ങൾ നടപ്പിലാക്കുന്നതിലും രാജ്യത്തിൻ്റെ ആഗോള നേതൃത്വത്തെ ഉയർത്തുന്നതിലും തൊഴിലാളികളുടെ പങ്ക് ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും യുഎഇയുടെ അഭിലഷണീയമായ ദർശനങ്ങൾ നടപ്പിലാക്കുന്നതിലും തൊഴിലാളികളുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ട് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ എല്ലാ പൗരന്മാരെയും താമസക്കാരെയും ഈ അവസരത്തിൽ അഭിനന്ദിച്ചു.
സ്വകാര്യ മേഖലയിലെ കമ്പനികളിൽ ചേരുന്നതിനും സ്വകാര്യ മേഖലയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കുന്നതിനുമുള്ള എമിറാത്തി തൊഴിലാളികളുടെ കഴിവുകളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത മന്ത്രാലയം അടിവരയിട്ടു. സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായുള്ള ക്രിക്കറ്റ് ടൂർണമെൻ്റ്, സെലിബ്രിറ്റികളും അത്‌ലറ്റുകളും പങ്കെടുക്കുന്ന മത്സരങ്ങളും കലാപരിപാടികളും, തൊഴിലാളികൾക്കായി മാരത്തോണും ഒരാഴ്ച് നീളുന്ന പരിപാടിയിൽ ഉൾപ്പെടുന്നു. മന്ത്രാലയ ഉദ്യോഗസ്ഥർ അവരുടെ പരിശീലനവും റിക്രൂട്ട്‌മെൻ്റ് പ്രോഗ്രാമുകളും പര്യവേക്ഷണം ചെയ്യുന്നതിനും സ്വകാര്യ മേഖലയിലെ എമിറാത്തി തൊഴിലാളികളെ കാണുന്നതിനും അവരുടെ ഫീഡ്‌ബാക്ക് കേൾക്കുന്നതിനുമായി എമിറേറ്റൈസേഷനിൽ ശ്രദ്ധേയരായ കമ്പനികൾ സന്ദർശിക്കും.
#ഹോനറിങ് ഹവർ വർക്കേഴ്സ് എന്ന ഹാഷ്‌ടാഗ് ലോഞ്ച് ചെയ്യുന്നതും അന്താരാഷ്ട്ര തൊഴിലാളി ദിനാചരണത്തിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഉൾപ്പെടെ, കമ്മ്യൂണിറ്റി അംഗങ്ങളുമായി ഇടപഴകുന്നതിനുള്ള പരിപാടികൾ ദിനാചരത്തിന്റെ ഭാഗമായി മന്ത്രാലയം സംഘടിപ്പിക്കും.
WAM/അമൃത രാധാകൃഷ്ണൻ