ഫുജൈറ, 30 ഏപ്രിൽ 2024 (WAM) -- സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി, ഫുജൈറ ബിസിനസ് വുമൺ കൗൺസിൽ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ലെ എമിരി ഡിക്രി നമ്പർ 2 പുറപ്പെടുവിച്ചു.
ഐഷ മുഹമ്മദ് അൽ ജാസിമിൻ്റെയും ആറ് അംഗങ്ങളുടെയും അധ്യക്ഷതയിൽ ഫുജൈറ ബിസിനസ് വുമൺ കൗൺസിലിൻ്റെ ഡയറക്ടർ ബോർഡ് രൂപീകരിക്കുന്നത് സംബന്ധിച്ച് ശൈഖ് ഹമദ് 6-ാം നമ്പർ പ്രമേയവും പുറപ്പെടുവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ