തൊഴിലാളികൾക്ക് മാന്യവും സുരക്ഷിതവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ യുഎഇ മുൻനിര: യുഎഎച്ച്ആർ

അബുദാബി, 1 മെയ് 2024 (WAM) -- തൊഴിലാളികൾക്ക് സുരക്ഷിതവും മാന്യവുമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ ആഗോള നേതാവെന്ന നിലയിൽ യുഎഇയുടെ സ്ഥാനത്തെ യൂണിയൻ അസോസിയേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (യുഎഎച്ച്ആർ) പ്രശംസിച്ചു. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അന്താരാഷ്ട്ര മനുഷ്യാവകാശ പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്യുന്ന സമഗ്രമായ ഒരു സംവിധാനം കൈവരിക്കുന്നതിന് യുഎഇയുടെ നിയമങ്ങൾ, നിയമനിർമ്മാണം, സംരംഭങ്ങൾ എന്നിവയുടെ പ്രാധാന്യം അസോസിയേഷൻ എടുത്തുപറഞ്ഞു.

തൊഴിലാളികളുടെ മനുഷ്യ-സാമൂഹിക അവകാശങ്ങൾ സംരക്ഷിക്കുന്ന ഒരു സംയോജിത സംവിധാനം സ്ഥാപിക്കുന്നതിനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയെ, അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ, അസോസിയേഷൻ പ്രസിഡൻ്റ് ഡോ. ഫാത്തിമ ഖലീഫ അൽ കാബി അഭിനന്ദിച്ചു. ഈ പ്രതിബദ്ധത തൊഴിലാളികളുടെ അവകാശങ്ങളോടുള്ള ആദരവ് വർദ്ധിപ്പിക്കുന്നതിനുള്ള രാഷ്ട്ര നേതൃത്വത്തിൻ്റെ കാഴ്ചപ്പാടുമായി യോജിക്കുന്നു.

തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ അവകാശ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമുള്ള യുഎഇയുടെ ശ്രമങ്ങളെ ഡോ. അൽ കാബി എടുത്തുപറഞ്ഞു. ആഗോള അഭിവൃദ്ധി സൂചിക 2023-ൽ ടാലൻ്റ് അട്രാക്റ്റീവ്നസ് ഇൻഡക്‌സ്, ലോ കോസ്റ്റ് ഓഫ് സർവീസ് ടെർമിനേഷൻ എന്നിവയിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻ്റ് ഡെവലപ്‌മെൻ്റിൻ്റെ (ഇൻ്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റ് 2022) ലോക മത്സരാധിഷ്ഠിത റാങ്കിംഗ് 2022 റിപ്പോർട്ടിലെ നിരവധി സൂചകങ്ങളിലും രാജ്യം ഒന്നാം സ്ഥാനത്താണ്.

ദേശീയ വികസനത്തിനും ആഗോള നേതൃത്വത്തിനുമുള്ള അവരുടെ സംഭാവനകളെ അംഗീകരിച്ചുകൊണ്ട് എല്ലാ തൊഴിലാളികളെയും അഭിനന്ദിച്ചുകൊണ്ട് ഡോ. അൽ കഅബി ഉപസംഹരിച്ചു. ശോഭനമായ ഭാവിക്കായി തൊഴിലാളികളുടെ അവകാശങ്ങൾ സുരക്ഷിതമാക്കുന്നതിനും അവരുടെ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രാധാന്യം അവർ ആവർത്തിച്ചു.


WAM/അമൃത രാധാകൃഷ്ണൻ