അബുദാബി, 1 മെയ്, 2024 (WAM) –-ഇൻ്റർനാഷണൽ ചെസ് ഫെഡറേഷൻ 2028-ൽ സംഘടിപ്പിക്കുന്ന 47-ാമത് ചെസ് ഒളിമ്പ്യാഡിന് അബുദാബി ആതിഥേയത്വം വഹിക്കും.
അബുദാബി സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ അരീഫ് ഹമദ് അൽ അവാനിയും ഇൻ്റർനാഷണൽ ചെസ് ഫെഡറേഷൻ പ്രസിഡൻ്റ് അർക്കാഡി ദ്വോർകോവിച്ചുമാണ് ഇതു സംബന്ധിച്ച കരാറിൽ ഒപ്പിട്ടു.
പീപ്പിൾ ഓഫ് ഡിറ്റർമിനേഷനും 98-ാമത് ഫിഡെ കോൺഗ്രസിനും നാലാമത് ഫിഡെ ഒളിമ്പ്യാഡിനും ആതിഥേയത്വം വഹിക്കുന്നതും കരാറിൽ ഉൾപ്പെടുന്നു.
യുഎഇ ദേശീയ ടീമിൻ്റെ പ്രകടനത്തിൽ ഏഷ്യൻ ചെസ് ഫെഡറേഷൻ്റെ പ്രസിഡൻ്റും, അൽ ഐൻ ചെസ് ആൻഡ് മൈൻഡ് ഗെയിംസ് ക്ലബ്ബിൻ്റെയും പ്രസിഡൻ്റുമായ ശൈഖ് സുൽത്താൻ ബിൻ ഖലീഫ ബിൻ ഷഖ്ബൗത്ത് അൽ നഹ്യാൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചെസ്സ് കളിക്കാരുടെ എണ്ണം വിപുലീകരിക്കുന്നതിലും ടൂർണമെൻ്റുകൾ സംഘടിപ്പിക്കുന്നതിലും അബുദാബി, അൽ ഐൻ ചെസ് ക്ലബ്ബുകളുടെയും ഏഷ്യൻ, പ്രാദേശിക ചെസ്സ് ഫെഡറേഷനുകളുടെയും ശ്രമങ്ങളെ അൽ അവാനി പ്രശംസിച്ചു.
രണ്ടാഴ്ചത്തെ ടൂർണമെൻ്റിൽ പുരുഷ വിഭാഗത്തിൽ 200 ഫെഡറേഷനുകളും സ്ത്രീ വിഭാഗത്തിൽ 160 ഫെഡറേഷനുകളും പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ വിഭാഗത്തിൽ 80 ഫെഡറേഷനുകളും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
WAM/അമൃത രാധാകൃഷ്ണൻ