അടിസ്ഥാന നിരക്ക് 5.40% ആയി നിലനിർത്തി സിബിയുഎഇ

അബുദാബി, 1 മെയ് 2024 (WAM) -- ഓവർനൈറ്റ് ഡെപ്പോസിറ്റ് ഫെസിലിറ്റിക്ക് (ഒഡിഎഫ്) ബാധകമായ അടിസ്ഥാന നിരക്ക് 5.40% ആയി നിലനിർത്താൻ യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) തീരുമാനിച്ചു.

റിസർവ് ബാലൻസുകളുടെ (IORB) പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്താനുള്ള യുഎസ് ഫെഡറൽ റിസർവിൻ്റെ പ്രഖ്യാപനത്തെ തുടർന്നാണ് ഈ തീരുമാനം.

സിബിയുഎഇയിൽ നിന്ന് ഹ്രസ്വകാല ലിക്വിഡിറ്റി വായ്പയെടുക്കുന്നതിന് ബാധകമായ പലിശ നിരക്ക് എല്ലാ സ്റ്റാൻഡിംഗ് ക്രെഡിറ്റ് സൗകര്യങ്ങൾക്കും അടിസ്ഥാന നിരക്കിൽ നിന്ന് 50 ബേസിസ് പോയിൻ്റിൽ നിലനിർത്താനും സെൻട്രൽ ബാങ്ക് തീരുമാനിച്ചു.

യുഎസ് ഫെഡറൽ റിസർവിൻ്റെ റിസർവ് ബാലൻസുകളുടെ അടിസ്ഥാന നിരക്ക്, പണനയത്തിൻ്റെ പൊതുവായ നിലപാടിനെ സൂചിപ്പിക്കുകയും ഒറ്റരാത്രികൊണ്ട് യുഎഇയിലെ പണവിപണിയിലെ പലിശനിരക്കുകൾക്ക് ഫലപ്രദമായ അടിത്തറ നൽകുകയും ചെയ്യുന്നു.


WAM/അമൃത രാധാകൃഷ്ണൻ