മയക്കുമരുന്ന് പ്രതിരോധം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിൻ്റെ നയം ചർച്ച ചെയ്ത് ഫെഡറൽ നാഷണൽ കൗൺസിൽ

അബുദാബി, 1 മെയ്, 2024 (WAM) -- ഫെഡറൽ നാഷണൽ കൗൺസിൽ പതിനെട്ടാം നിയമസഭാ കാലയളവിലെ ആദ്യ റെഗുലർ സെഷൻ്റെ പത്താം യോഗം സഖർ ഘോബാഷിൻ്റെ അധ്യക്ഷതയിൽ ചേർന്നു.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ; ആരോഗ്യ-പ്രതിരോധ മന്ത്രിയും ഫെഡറൽ നാഷണൽ കൗൺസിൽ കാര്യ സഹമന്ത്രിയുമായ അബ്ദുൾ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്; ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രി ഡോ.അബ്ദുൾറഹ്മാൻ അൽ അവാർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.

മയക്കുമരുന്ന് പ്രതിരോധം സംബന്ധിച്ച ആഭ്യന്തര മന്ത്രാലയത്തിൻ്റെ നയം സെഷൻ ചർച്ച ചെയ്തു.

സൈക്കോ ആക്റ്റീവ് പദാർത്ഥങ്ങളും മയക്കുമരുന്ന് മരുന്നുകളും സമൂഹങ്ങളുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഐക്യത്തിനും ആഗോള വെല്ലുവിളിയായി മാറിയ ഗുരുതരമായ ബാധയാണെന്ന് ചർച്ചയിൽ, ലെഫ്റ്റനൻ്റ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് പറഞ്ഞു.


യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മനുഷ്യവികസനത്തിൻ്റെ പ്രാധാന്യവും പരിചരണത്തിൻ്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞു. യുഎഇ പൗരന്മാരാണ് രാജ്യത്തിൻ്റെ യഥാർത്ഥ സമ്പത്തെന്നും, സമൂഹത്തിൻ്റെ എല്ലാ വിഭാഗങ്ങളിലുമുള്ള ദോഷങ്ങൾ കുറയ്ക്കുന്നതിന് നിയമനിർമ്മാണ, എക്സിക്യൂട്ടീവ് അധികാരികൾ ഉൾപ്പെടെ എല്ലാ പങ്കാളികളും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം പ്രസ്താനയിൽ അറിയിച്ചു.


എഫ്എൻസിയുടെ ചോദ്യങ്ങൾക്ക് മറുപടിയായി, നിശ്ചയദാർഢ്യമുള്ള ആളുകളെ പിന്തുണയ്ക്കാനും സാമൂഹിക, ആരോഗ്യം, വിദ്യാഭ്യാസം, പ്രൊഫഷണൽ തലങ്ങളിൽ അവരുടെ അവകാശങ്ങൾ ഉറപ്പാക്കാനും യുഎഇ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഡോ. അബ്ദുൾറഹ്മാൻ അൽ അവാർ പ്രസ്താവിച്ചു.

വികലാംഗരായ കുട്ടികളുള്ള സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന അമ്മമാരെയും രക്ഷിതാക്കളെയും പിന്തുണയ്ക്കുന്നതിനും സാമ്പത്തിക ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ജോലി ചെയ്യുന്ന അമ്മമാരുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.


WAM/അമൃത രാധാകൃഷ്ണൻ