അൽ അരീഷ്, മെയ് 1, 2024 (WAM) --‘ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3’ൻ്റെ ഭാഗമായി 12 ട്രക്കുകളുള്ള യുഎഇ സഹായസംഘം ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.പലസ്തീൻ ജനതയെ അവരുടെ നിലവിലെ സാഹചര്യങ്ങളിൽ പിന്തുണയ്‌ക്കുന്നതിനും ആശ്വാസം പകരുന്നതിനുമായി ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ൻ്റെ ഭാഗമായി ഒരു എമിറാത്തി സഹായ സംഘം ബുധനാഴ്ച ഈജിപ്ഷ്യൻ റഫ ക്രോസിംഗ് വഴി ഗാസ മുനമ്പിലേക്ക് പ്രവേശിച്ചു.
ഭക്ഷണവും വെള്ളവും ഈത്തപ്പഴവും ഉൾപ്പെടെ 264 ടണ്ണിലധികം മാനുഷിക സഹായം വഹിക്കുന്ന 12 ട്രക്കുകളാണ് വാഹനവ്യൂഹത്തിലുള്ളത്.
ഇതോടെ ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3ന്റെ ഭാഗമായി സ്ട്രിപ്പിലേക്ക് പ്രവേശിക്കുന്ന മൊത്തം സഹായ ട്രക്കുകളുടെ എണ്ണം 440 ആയി, ഗാസയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന ഗുരുതരമായ അവസ്ഥകൾ ലഘൂകരിക്കുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനും പദ്ധതി ലക്ഷ്യം വെക്കുന്നു.
2024 മെയ് 1 വരെയുള്ള കണക്കനുസരിച്ച്, ഓപ്പറേഷൻ ചിവൽറസ് നൈറ്റ് 3 വഴി പലസ്തീൻ ജനതയ്ക്ക് നൽകിയ എമിറാത്തി സഹായം 22,436 ടൺ കവിഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ