കെയ്‌റോ, 2 മെയ് 2024 (WAM) -- അൽ ഐനിലെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാന്റെ നിര്യാണത്തിൽ അൽ-അസ്ഹറിൻ്റെ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സിൻ്റെ ചെയർമാനുമായ ഡോ. അഹമ്മദ് അൽ-തയെബ്, അനുശോചനം രേഖപ്പെടുത്തി.
യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും, മുഴുവൻ അൽ നഹ്യാൻ കുടുംബത്തിനും, യുഎഇയിലെ ജനങ്ങൾക്കും ഡോ.അൽ തയെബ് തൻ്റെ അനുശോചനം അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ