അഞ്ച് എയർലൈനുകളുമായുള്ള ഇൻ്റർലൈൻ ഡീലുകൾ വർധിപ്പിച്ച് ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി, 3 മെയ് 2024 (WAM) -- ഇത്തിഹാദ് എയർവേയ്‌സ് അഞ്ച് പുതിയ എയർലൈൻ പങ്കാളികളുമായി പരസ്പരമുള്ള ഇൻ്റർലൈൻ പങ്കാളിത്തം ആരംഭിച്ചു, വികസിച്ചുകൊണ്ടിരിക്കുന്ന ആഗോള നെറ്റ്‌വർക്കിലുടനീളം ഉപഭോക്താക്കളുടെ യാത്രാ ഓപ്ഷനുകൾ കൂടുതൽ വിപുലീകരിക്കുന്നത്തിന്റെ ഭാഗമാണ് പങ്കാളിത്തം.

അഫ്ഗാനിസ്ഥാനിലെ കാം എയർ, ഗ്രീസിലെ സ്കൈ എക്സ്പ്രസ്, ഓസ്‌ട്രേലിയയിലെ റെക്സ് എയർലൈൻസ്, കൊറിയയിലെ ജെജു എയർ, മ്യാൻമർ എയർവേസ് ഇൻ്റർനാഷണൽ എന്നിവയുമായാണ് പങ്കാളിത്തത്തിന് ധാരണയായത്.

ഇൻ്റർലൈൻ കരാറുകൾ എല്ലാ എയർലൈനുകളുടെയും ഉപഭോക്താക്കൾക്ക് പരസ്പരം നെറ്റ്‌വർക്കുകളിൽ ഉടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നൽകുന്നു, യാത്രക്കാർക്ക് അവരുടെ മുഴുവൻ യാത്രയും ഒരൊറ്റ ടിക്കറ്റിൽ ബുക്ക് ചെയ്യാനും അനുവദിക്കുന്നു.

“ഞങ്ങളുടെ നെറ്റ്‌വർക്കിലുടനീളം തടസ്സമില്ലാത്ത കണക്ഷൻ പ്രാപ്‌തമാക്കിക്കൊണ്ട് ഞങ്ങളുടെ നെറ്റ്‌വർക്ക് വ്യാപനം വിപുലീകരിക്കുന്നത് ഞങ്ങൾ തുടരുന്നു. ഈ അഞ്ച് ഇൻ്റർലൈൻ കരാറുകൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാ എയർലൈനുകളുടെയും ഉപഭോക്താക്കളുടെ യാത്ര എളുപ്പമാക്കാൻ സഹായിക്കുന്നു," ഇത്തിഹാദിൻ്റെ ചീഫ് റവന്യൂ ആൻഡ് കൊമേഴ്‌സ്യൽ ഓഫീസർ അരിക് ഡി പറഞ്ഞു.

ഈ പുതിയ പങ്കാളിത്തങ്ങൾ എത്തിഹാദിൻ്റെ അതിഥികൾക്കായി നിരവധി പുതിയ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. അബുദാബിയിലെ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ, ലോകമെമ്പാടുമുള്ള അതിഥികൾക്ക് കാബൂളിലേക്കുള്ള കാം എയർ വിമാനവുമായി ബന്ധിപ്പിച്ച് അഫ്ഗാനിസ്ഥാനിലേക്ക് യാത്ര ചെയ്യാം.

ലോകമെമ്പാടുമുള്ള എയർലൈനുകളുമായി ഇത്തിഹാദിന് ഇപ്പോൾ 123 ഇൻ്റർലൈൻ, കോഡ്ഷെയർ, പങ്കാളിത്തമുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ