ദുബായ്, 3 മെയ്, 2024 (WAM) -- യുഎഇ വാട്ടർ എയ്ഡ് ഫൗണ്ടേഷൻ (സുഖിയ യുഎഇ) മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ വാട്ടർ അവാർഡിൻ്റെ നാലാമത്തെ പതിപ്പുനുള്ള അപേക്ഷാ തീയതി മെയ് 31 വരെ നീട്ടി.
ലോകമെമ്പാടുമുള്ള ജലക്ഷാമത്തിന് സുസ്ഥിരവും നൂതനവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനാണ് അവാർഡ് ലക്ഷ്യമിടുന്നത്. ലോകമെമ്പാടുമുള്ള കമ്പനികൾ, ഗവേഷണ സ്ഥാപനങ്ങൾ, നവീനർ, യുവാക്കൾ എന്നിവർക്ക് അവാർഡിനായി https://www.suqia.ae/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. പുനരുപയോഗ ഊർജ സ്രോതസ്സുകൾ ഉപയോഗിച്ച് ജലശുദ്ധീകരണത്തിനായി നൂതന പദ്ധതികൾ, സാങ്കേതികവിദ്യകൾ, പ്രോട്ടോടൈപ്പുകൾ എന്നിവയുടെ വികസനം പ്രോത്സാഹിപ്പിക്കുന്നതാണ് അവാർഡ്.
എല്ലാവർക്കും ശുദ്ധജലം എന്ന യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 2030-ൻ്റെ 6-ാം ലക്ഷ്യത്തെ ഈ അവാർഡ് പിന്തുണയ്ക്കുന്നു. കഴിഞ്ഞ മൂന്ന് പതിപ്പുകളിലായി 22 രാജ്യങ്ങളിൽ നിന്നുള്ള 31 വിജയികൾക്ക് അവാർഡിന് അർഹരായി.
WAM/അമൃത രാധാകൃഷ്ണൻ