പ്രിസിഷൻമെഡ് എക്സിബിഷൻ & സമ്മിറ്റ് മെയ് 8-ന് തുടക്കമാകും

ദുബായ്, 2024 മെയ് 03, (WAM) -- പ്രിസിഷൻമെഡ് എക്സിബിഷൻ & സമ്മിറ്റ് (പിഎംഇഎസ്) ദുബായ് വേൾഡ് ട്രേഡ് സെൻ്ററിൽ മെയ് 8 മുതൽ 9 വരെ നടക്കും. ആരോഗ്യ-പ്രതിരോധ മന്ത്രാലയം, ആരോഗ്യ വകുപ്പ് - അബുദാബി, ദുബായ് ഹെൽത്ത് അതോറിറ്റി എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിഎംഇ അംഗീകൃത ശാസ്ത്ര സമ്മേളനം, വ്യവസായ നെറ്റ്‌വർക്കിംഗ്, പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളുടെ ഒരു നവീകരണ പ്രദർശനം എന്നിവയും പരിപാടിയിൽ ഉൾപ്പെടുന്നു. ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്, ഗവൺമെൻ്റ് റെഗുലേറ്റർമാർ, പോളിസി മേക്കർമാർ, ക്ലിനിക്കുകൾ, ലബോറട്ടറി മേധാവികൾ, ഫാർമ, ബയോ-ഫാർമ പ്രൊഫഷണലുകൾ, നവീനരും നിക്ഷേപകരും ഉൾപ്പെടെ 5,000-ത്തിലധികം പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ആരോഗ്യ മന്ത്രാലയത്തിലെ റിസർച്ച് ആൻഡ് ഇന്നൊവേഷൻ സെൻ്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അസ്മ ഇബ്രാഹിം അൽ മന്നാഇ ശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യും. പിഎംഇഎസ് പരിപാടിയിൽ ഡോ. മറിയം അൽ മസ്‌റൂയി, ഡോ. ഖുലൂദ് അൽസയേഗ്, മസാച്യുസെറ്റ്‌സ് ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള ഹാർവാർഡ് മെഡിക്കൽ സ്‌കൂൾ പ്രൊഫസർ ഡോ. ഹെയ്ദി റഹ്ം, അൽ ജലീല ചിൽഡ്രൻസ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ ജെനോമിക്‌സ് സെൻ്ററിൽ നിന്നുള്ള ഡോ. അഹ്മദ് അബൗ തായൂൻ, സൗദി അറേബ്യയിലെ നിയോം കിംഗ്ഡം ഹെൽത്ത് പ്ലാനിംഗ് ഡയറക്ടർ പ്രൊഫസർ ഫൈസൽ അൽസൈഫ് എന്നിവർ പങ്കെടുക്കും.

പിഎംഇഎസ് ആദ്യ പതിപ്പ് സംഘടിപ്പച്ചപ്പോൾ, പ്രിസിഷൻ മെഡിസിൻ എന്നത് പ്രൊഫഷണൽ ക്ലിനിക്കൽ സർക്കിളുകൾക്ക് പുറത്ത് ചർച്ച ചെയ്യപ്പെടാത്ത ഒരു ആശയമായിരുന്നുവെന്ന് പിഎംഇഎസ് മാനേജിംഗ് ഡയറക്ടർ ഡേവിഡ് സ്ട്രാഡ്ലിംഗ് പ്രസ്താവിച്ചു. ഇന്ന്, ജിസിസിയിലും അതിനപ്പുറമുള്ള മെഡിക്കൽ പരിചരണത്തിൻ്റെ ഭാവി എന്ന നിലയിൽ കൃത്യമായ വൈദ്യശാസ്ത്രം സ്വയം ഉറപ്പിക്കുന്നതിനുള്ള വഴിയിലാണ്.

പ്രിസിഷൻ, പ്രിവൻ്റീവ് മെഡിസിൻ എന്നിവയുടെ അസാമാന്യമായ സാധ്യതകളെ കുറിച്ച് ആകർഷകമായ ചർച്ചകളിലൂടെയും നൂതനമായ എക്സിബിറ്റർ അവതരണങ്ങളിലൂടെയും അവബോധം വളർത്തുക എന്നതാണ് പിഎംഇഎസ് ദൗത്യം. ആരോഗ്യ സംരക്ഷണം എല്ലാവർക്കും ലഭ്യമാക്കാവുന്ന ഒന്നായിരിക്കണമെന്ന ആശയവും ഇത് മുന്നോട്ടുവെയ്ക്കുന്നു.