എസ്‌സിസി കമ്മിറ്റി ഷാർജ ഹെൽത്ത് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു

ഷാർജ, 4 മെയ്, 2024 (WAM) -- ഷാർജ കൺസൾട്ടേറ്റീവ് കൗൺസിലിൻ്റെ (എസ്‌സിസി) ആരോഗ്യ, തൊഴിൽ, സാമൂഹിക കാര്യ സമിതി അടുത്തിടെ ഷാർജ ഹെൽത്ത് അതോറിറ്റിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

സമിതിയുടെ സന്ദർശനം പതിനൊന്നാം നിയമനിർമ്മാണ കാലയളവിൻ്റെ തുടക്കം കുറിക്കുകയും കൗൺസിലിൻ്റെ കാഴ്ചപ്പാടും അതിലെ അംഗങ്ങളുടെ സമർപ്പണത്തോടെയുള്ള പരിശ്രമങ്ങളുമായി അതിൻ്റെ പദ്ധതി ഏകോപിപ്പിക്കുകയും ചെയ്യുന്നു. ഷാർജ ഹെൽത്ത് അതോറിറ്റി ചെയർമാൻ ഡോ.അബ്ദുൽ അസീസ് ബിൻ ബുട്ടി അൽ മുഹൈരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി മുഹമ്മദ് സാലിഹ് അൽ അലിയുടെ നേതൃത്വത്തിലുള്ള ആരോഗ്യകാര്യ സമിതിയുടെ പ്രതിനിധി സംഘം ഷാർജയിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പൗരന്മാരുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ പ്രതിബദ്ധത അൽ മുഹൈരി ഊന്നിപ്പറഞ്ഞു. മെഡിക്കൽ സർവീസ് റിപ്പോർട്ടുകൾ, ഹെൽത്ത് കെയർ ഇൻഫ്രാസ്ട്രക്ചർ വികസനത്തിനുള്ള ഭാവി പദ്ധതികൾ, കമ്മ്യൂണിറ്റി ഹെൽത്ത് കെയർ ഗുണനിലവാരം വർധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. മികച്ച ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് കൗൺസിലും അതോറിറ്റിയും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യം കമ്മിറ്റി ഊന്നിപ്പറഞ്ഞു.

ഡോ.അൽ മുഹൈരിയും അമൽ അഹമ്മദ് സുൽത്താൻ അൽ ഖത്തരി അൽ സുവൈദിയും ഷാർജയിലെ ആരോഗ്യ ഇൻഷുറൻസ് പോളിസിയെ കുറിച്ചും വയോജനങ്ങൾക്കുള്ള യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൻ്റെ സേവനങ്ങളെ കുറിച്ചും ചർച്ച ചെയ്തു. അംഗങ്ങൾ അതോറിറ്റിയുടെ പരിധിയിലുള്ള ക്ലിനിക്കുകളും ആരോഗ്യ കേന്ദ്രങ്ങളും സന്ദർശിക്കുകയും എമിറേറ്റിലെ ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ശ്രമങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

WAM/അമൃത രാധാകൃഷ്ണൻ