ദുബായ്, 2024 മെയ് 5 (WAM) --യുഎഇയിൽ ബയോസെക്യൂരിറ്റി വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാഷണൽ കമ്മറ്റി ഓഫ് ബയോസെക്യൂരിറ്റി 2024 ലെ രണ്ടാമത്തെ യോഗം ചേർന്നു. കൊതുകു നിവാരണ പ്രവർത്തനങ്ങൾ ശക്തമാക്കേണ്ടതിൻ്റെ ആവശ്യകത സമിതി ഊന്നിപ്പറഞ്ഞു, പ്രത്യേകിച്ച് റെക്കോർഡ് മഴയെ തുടർന്ന്. കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ.അംന ബിൻത് അബ്ദുല്ല അൽ ദഹഖ് അൽ ഷംസിയുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ബയോസെക്യൂരിറ്റിയോടുള്ള യുഎഇയുടെ പ്രതിബദ്ധതയ്ക്കും സുസ്ഥിര ജൈവസുരക്ഷയ്ക്കായി ഒരു സംയോജിത ആവാസവ്യവസ്ഥ നടപ്പിലാക്കുന്നതിനും യോഗം ഊന്നൽ നൽകി.
'നാഷണൽ ബയോസെക്യൂരിറ്റി ചട്ടക്കൂട് 2023-2032' നടപ്പിലാക്കുന്നതിൻ്റെ അപ്‌ഡേറ്റുകളും നാഷണൽ കമ്മറ്റി ഓഫ് ബയോസെക്യൂരിറ്റിയുമായി സഹകരിച്ച് ഇത് വേഗത്തിലാക്കാനുള്ള ശ്രമങ്ങളും യോഗം ചർച്ച ചെയ്തു. പകർച്ചവ്യാധി തയ്യാറെടുപ്പ് മാപ്പ് പ്രോജക്റ്റ് അവതരിപ്പിച്ചു, നിലവിലെ സാഹചര്യം വിശകലനം ചെയ്യുന്നതിനും പ്രോഗ്രാമുകൾ വികസിപ്പിക്കുന്നതിനും അധികാരികൾ തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും സൈബർ സെക്യൂരിറ്റി കൗൺസിൽ, യുഎഇ ഡാറ്റാ സെൻ്റർ എന്നിവയുമായുള്ള ഏകോപനം യോഗം ചർച്ച ചെയ്തു.
കൊതുകിൻ്റെ വ്യാപനവും അവയുടെ വ്യാപന മേഖലകളും നിരീക്ഷിക്കുക, ബന്ധപ്പെട്ട അധികാരികളുമായി നിയന്ത്രണ ശ്രമങ്ങൾ ഏകോപിപ്പിക്കുക, കൊതുകുകളെ തടയാനും അവയെ ഫലപ്രദമായി നിയന്ത്രിക്കാനും പൊതുജനങ്ങളെ ബോധവത്കരിക്കുന്നത് ഉൾപ്പെടെ, എല്ലാ എമിറേറ്റുകളിലും യുഎഇയിൽ ഉടനീളം കൊതുക് നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു.
കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് സയീദ് അൽ നുഐമി, ആഭ്യന്തര മന്ത്രാലയത്തിലെ സിവിൽ ഡിഫൻസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ജാസിം മുഹമ്മദ് അൽ മർസൂഖി, കേണൽ സയീദ് എന്നിവരുൾപ്പെടെ നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
WAM/അമൃത രാധാകൃഷ്ണൻ