‘ദുബായ് കൗൺസിൽ’ രൂപവത്കരിച്ച് മുഹമ്മദ് ബിൻ റാഷിദ് ഉത്തരവിറക്കി

ദുബായ്, 5 മെയ്, 2024 (WAM) -- ദുബായ് ഭരണാധികാരി എന്ന നിലയിൽ, ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അധ്യക്ഷനായ 'ദുബായ് കൗൺസിൽ' രൂപീകരിച്ചുകൊണ്ട് 2024 ലെ ഡിക്രി നമ്പർ (35) പുറപ്പെടുവിച്ചു.


കൗൺസിലിൻ്റെ ആദ്യ വൈസ് ചെയർമാനായി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കൗൺസിലിൻ്റെ രണ്ടാമത്തെ വൈസ് ചെയർമാനായി ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സ്ഥാനമേൽക്കും.


ശൈഖ് മുഹമ്മദ് ചെയർമാനായ കൗൺസിലിൽ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ശൈഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ അംഗങ്ങളാണ്.

എമിറേറ്റിൻ്റെ ഭാവി വികസന അജണ്ട വികസിപ്പിക്കുക, ആഗോള മത്സരക്ഷമത വർദ്ധിപ്പിക്കുക, നേതൃത്വവും ആകർഷണീയതയും വർദ്ധിപ്പിക്കുക എന്നിവയാണ് കൗൺസിൽ ലക്ഷ്യമിടുന്നത്. പൗരന്മാർക്കും താമസക്കാർക്കും സന്ദർശകർക്കും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി കൗൺസിൽ പ്രധാന ഗുണപരമായ പദ്ധതികളും പരിവർത്തന സംരംഭങ്ങളും ആരംഭിക്കും. ഉത്തരവ് പുറപ്പെടുവിക്കുന്നത് മുതൽ പ്രാബല്യത്തിൽ വരും,തുടർന്ന് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കും.

WAM/അമൃത രാധാകൃഷ്ണൻ