അബുദാബി, 5 മെയ്, 2024 (WAM) --യുഎഇ സായുധ സേനയുടെ 48-ാമത് ഏകീകരണ ദിനത്തിൽ , വിവിധ മേഖലകളിൽ രാജ്യത്തിൻ്റെ പുരോഗതി ഉയർത്തിപ്പിടിക്കുന്നതിൽ സായുധ സേനാംഗങ്ങളുടെ സംഭാവനകൾക്കും അർപ്പണബോധത്തിനും അചഞ്ചലതയ്ക്കും രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നന്ദി രേഖപ്പെടുത്തി.ദുരിതബാധിതരെ സഹായിക്കാനും ദുരന്ത-പ്രതിസന്ധി മേഖലകളിൽ ദുരിതമനുഭവിക്കുന്നവരെ പിന്തുണയ്ക്കാനുമുള്ള അവരുടെ ശ്രമങ്ങളിൽ സേന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
രാജ്യത്തിന്റെ മൂല്യങ്ങളുടെ സംരക്ഷണത്തിനായി ജീവൻ ബലിയർപ്പിച്ച വീരമൃത്യു വരിച്ച വീരന്മാർക്ക് കാരുണ്യത്തിനായി അദ്ദേഹം പ്രാർത്ഥിച്ചു. സായുധ സേന രാജ്യത്തിൻ്റെ കവചമായും വികസനത്തിൻ്റെ സംരക്ഷകനായും യുഎഇയുടെ പുരോഗതിയുടെ സ്തംഭമായും നിലനിൽക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ