അബുദാബി, 6 മെയ്, 2024 (WAM) --യുഎഇ രാജകുടുംബാഗമായ ശൈഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ്റെ വേർപാടിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്, മൗറിറ്റാനിയയുടെ രാഷ്‌ട്രപതി മുഹമ്മദ് ഔൾഡ് ചെയ്ഖ് ഗസൂവാനിയിൽ നിന്ന് അനുശോചന സന്ദേശം ലഭിച്ചു. അൽ നഹ്യാൻ കുടുംബത്തോടും യുഎഇയിലെ ജനങ്ങളോടും കരുണയും സമാധാനവും അഭ്യർത്ഥിച്ചുകൊണ്ട് ഗസൂവാനി അനുശോചനം രേഖപ്പെടുത്തി.
ഗസൗനിയോട് രാഷ്ട്രപതി നന്ദി അറിയിക്കുകയും ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള ബന്ധത്തിൻ്റെ ശക്തിയും ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള അവരുടെ പങ്കിട്ട ആഗ്രഹവും ഊന്നിപ്പറയുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ