അബുദാബി, 7 മെയ്, 2024 (WAM) -- മെയ് 17,18 തീയതകളിൽ നടക്കുന്ന വാർഷിക സർ ബു നായർ ഫെസ്റ്റിവലിൻ്റെ 24-ാമത് പതിപ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഷാർജയിലെ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (ഇപിഎഎ) അറിയിച്ചു. ഷാർജ പോലീസ് ജനറൽ കമാൻഡ്, ഷാർജ മീഡിയ കൗൺസിൽ, ഷാർജ ഗവൺമെൻ്റ് മീഡിയ ബ്യൂറോ, ഷാർജ കൊമേഴ്‌സ് ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് അതോറിറ്റി, ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി, ഷാർജ സ്‌പോർട്‌സ് കൗൺസിൽ, ഷാർജ ഇൻ്റർനാഷണൽ മറൈൻ സ്‌പോർട്‌സ് ക്ലബ് എന്നിവയുൾപ്പെടെ വിവിധ സർക്കാർ മേഖലയിലെ സ്ഥാപനങ്ങൾ ഫെസ്റ്റിവലിൽ പങ്കെടുക്കും.
കമ്മ്യൂണിറ്റി സ്ഥാപനങ്ങളും വ്യക്തികളും തമ്മിലുള്ള സഹകരണത്തിൻ്റെ പ്രാധാന്യവും കഴിവുകളുടെ സംയോജനവും ഷാർജ എമിറേറ്റ് ഏറ്റെടുക്കുന്ന പാരിസ്ഥിതിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികളും ഇപിഎഎ ചെയർപേഴ്സൺ ഹന സെയ്ഫ് അൽ സുവൈദി ഊന്നിപ്പറഞ്ഞു.
സർ ബു നായർ ദ്വീപിലുടനീളം കായിക മത്സരങ്ങൾ, ടൂറിസ്റ്റ് ടൂറുകൾ, പരിശീലന ശിൽപശാലകൾ, ഹെറിറ്റേജ് സെഷനുകൾ, എക്സിബിഷൻ, ഫുഡ് ട്രക്കുകൾ എന്നിവയും ഫെസ്റ്റിവലിൽ അവതരിപ്പിക്കും.
WAM/അമൃത രാധാകൃഷ്ണൻ