സമുദ്രമേഖലയിൽ സഹകരണത്തിനായി ധാരണാപത്രം ഒപ്പുവെച്ച് യുഎഇയും ജോർദാനും
സമുദ്രമേഖലയിൽ സഹകരണം, പരിശീലനം, വിജ്ഞാന വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി യുഎഇയുടെ ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയവും (എംഒഇഐ) ജോർദാനിലെ ഗതാഗത മന്ത്രാലയവും ധാരണാപത്രത്തിൽ ഒപ്പുവച്ചു. യുഎഇ സമുദ്ര ഗതാഗത മന്ത്രിയുടെ ഉപദേഷ്ടാവ് ഹെസ്സ അൽ മാലെക്കും ജോർദാൻ മാരിടൈം അതോറിറ്റി ഡയറക്ടർ ജനറൽ ഒമർ അൽ ദബ്ബാ