ദുബായ്, 8 മെയ്, 2024 (WAM) -- ഉച്ചകോടിയുടെ മൂന്നാം പതിപ്പ് 2025 മെയ് 7 മുതൽ 8 വരെ നടക്കുമെന്ന പ്രഖ്യാപനത്തോടെ ദുബായ് ഫിൻടെക് ഉച്ചകോടിയുടെ (DFS) രണ്ടാം പതിപ്പ് ചൊവ്വാഴ്ച സമാപിച്ചു.
ദുബായ് ഇൻ്റർനാഷണൽ ഫിനാൻഷ്യൽ സെൻ്റർ (ഡിഐഎഫ്‌സി) സംഘടിപ്പിച്ച ഉച്ചകോടി ദുബായ് ഡെപ്യൂട്ടി ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയും ഡിഐഎഫ്‌സി പ്രസിഡൻ്റുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ രക്ഷാകർതൃത്വത്തിലാണ് നടന്നത്.
ഫിൻടെക്കിൻ്റെ ആറിരട്ടി വരുമാന വളർച്ചയും ക്രിപ്‌റ്റോകറൻസികളുടെ മുഖ്യധാരാ സ്വീകാര്യതയും ഉദ്ധരിച്ചുകൊണ്ട് ഫിൻടെക്കിൻ്റെ പരിവർത്തന ശക്തിയെ ഡിഐഎഫ്‌സിയുടെ സിഇഒ ആരിഫ് അമീരി, എടുത്തുകാണിച്ചു.
ലോകത്തിലെ ആദ്യത്തെ ഡിജിറ്റൽ അസറ്റ് നിയമം, എഐ സിസ്റ്റങ്ങളുടെ നിയന്ത്രണം, അനുയോജ്യമായ വെഞ്ച്വർ-ബിൽഡിംഗ് നിയന്ത്രണങ്ങൾ എന്നിവയുൾപ്പെടെ ഡിഐഎഫ്‌സിയുടെ നേട്ടങ്ങളും അദ്ദേഹം എടുത്തുപറഞ്ഞു. ആഗോള, പ്രാദേശിക ബാങ്കുകൾ, അസറ്റ്, വെൽത്ത് മാനേജർമാർ, ഇൻഷുറൻസ്, റീഇൻഷുറൻസ് കമ്പനികൾ, ഫാമിലി ഓഫീസുകൾ, സപ്പോർട്ടിംഗ് സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ 5,500-ലധികം സാമ്പത്തിക സേവന സ്ഥാപനങ്ങളെ ഡിഐഎഫ്‌സി ആകർഷിച്ചതായും, അദ്ദേഹം അടിവരയിട്ടു.
WAM/അമൃത രാധാകൃഷ്ണൻ