അബുദാബി, 8 മെയ്, 2024 (WAM) -- സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷൻ, വൈവിധ്യമാർന്ന കലാരൂപങ്ങളിൽ കഴിവുള്ള ആളുകളെ ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ അബുദാബിയിൽ 'ഹേമാം മൗഹൂബ' പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിക്കുന്നു. സാംസ്കാരിക വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് നടത്തുന്ന സംരംഭത്തിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 29 മുതൽ മെയ് 24 വരെ തുറന്നിരിക്കുന്നു. ഓഡിഷനുകൾ മെയ് 26 മുതൽ 30 വരെ അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നിവിടങ്ങളിലെ സംഘടനയുടെ കെയർ ആൻഡ് റീഹാബിലിറ്റേഷൻ കേന്ദ്രങ്ങളിൽ നടക്കും. വിജയികളായവർക്ക് വിവിധ കലാ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2024 ജൂൺ 3 മുതൽ ജൂലൈ 11 വരെ അബുദാബി കേന്ദ്രത്തിൽ രണ്ട് മാസത്തെ പരിശീലന പരിപാടി നടത്തുമെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനുമായി, ഇനിപ്പറയുന്ന ലിങ്ക് ഉപയോഗിക്കുക https://forms.office.com/r/g7CJWA4z5g
WAM/അമൃത രാധാകൃഷ്ണൻ