അബുദാബി, 8 മെയ്, 2024 (WAM) -- അബുദാബി ഭരണാധികാരി എന്ന നിലയിൽ യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ,അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയിലെ ഇൻ്റഗ്രിറ്റി ആൻഡ് ആൻ്റി കറപ്ഷൻ സെക്ടറിൻ്റെ ഡയറക്ടർ ജനറലായി മുഹമ്മദ് സയീദ് അൽ ഖുബൈസിയെ നിയമിച്ചുകൊണ്ടുള്ള ഒരു ഉത്തരവ് പുറപ്പെടുവിച്ചു.
അബുദാബി അക്കൗണ്ടബിലിറ്റി അതോറിറ്റിയിലെ ഓഡിറ്റ് സെക്ടറിൻ്റെ ഡയറക്ടർ ജനറലായി വായേൽ അബ്ദുൾഖാദർ മഹ്മൂദിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവും അദ്ദേഹം പുറപ്പെടുവിച്ചു.
WAM/അമൃത രാധാകൃഷ്ണൻ