ഷാർജ ചാരിറ്റി 2023ൽ ആഗോളതലത്തിൽ 273 വിദ്യാഭ്യാസ പദ്ധതികൾ പൂർത്തിയാക്കി

ഷാർജ, 9 മെയ് 2024 (WAM) -- 'ലെറ്റ്സ് ലേൺ' പദ്ധതിയുടെ ഭാഗമായി യുഎഇക്ക് പുറത്ത്10.8 മില്യൺ ദിർഹം മൂല്യമുള്ള 273 വിദ്യാഭ്യാസ കെട്ടിടങ്ങൾ പൂർത്തിയാക്കിയതായി ഷാർജ ചാരിറ്റി ഇൻ്റർനാഷണൽ (എസ്‌സിഐ), അറിയിച്ചു. അവികസിത രാജ്യങ്ങളിൽ ക്ലാസ് മുറികൾ, സ്‌കൂളുകൾ, വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ നിർമ്മിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് അവയെ സജ്ജീകരിച്ച് അധ്യാപകരുടെ ശമ്പളത്തിന് സാമ്പത്തിക സഹായം നൽകിക്കൊണ്ട് വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പ്രതിവർഷം 10,000-ത്തിലധികം വിദ്യാർത്ഥികൾക്ക് സേവനം നൽകുന്ന സൗകര്യങ്ങൾ, ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിദൂര പ്രദേശങ്ങളിൽ വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിന് നിർണായകമാണ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ഖുർആൻ പഠന പരിപാടികൾ മെച്ചപ്പെടുത്തുന്നതിനായി അൽ-ഖാസിമിയ യൂണിവേഴ്‌സിറ്റിയുമായി എസ്‌സിഐ സഹകരിച്ച് പ്രവർത്തിക്കുന്നു. ദുബായ് ഇസ്ലാമിക് ബാങ്കുമായി സമാനമായ ഒരു പ്രൊജക്റ്റ് നടപ്പിലാക്കുന്നത്തിനായി ചർച്ചകൾ നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു.


WAM/അമൃത രാധാകൃഷ്ണൻ