ഇന്ത്യൻ കോൺസൽ ജനറലുമായി സഹകരണം ചർച്ച ചെയ്ത ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ്

ഷാർജ, 10 മെയ് 2024 (WAM) -- ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി വ്യാഴാഴ്ച അദ്ദേഹത്തിൻ്റെ ഓഫീസിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനുമായി കൂടിക്കാഴ്ച്ച നടത്തി.

സുരക്ഷ, പോലീസിംഗ് തുടങ്ങിയ കാര്യങ്ങളിൽ ഷാർജ പോലീസിനും ഇന്ത്യൻ കോൺസുലേറ്റിനും എങ്ങനെ കൂടുതൽ അടുത്ത് പ്രവർത്തിക്കാനാകും എന്നതായിരുന്നു സംഭാഷണത്തിലെ പ്രധാന വിഷയം. ആനുകാലിക സംഭവങ്ങളും പരസ്പര താൽപ്പര്യമുള്ള നിരവധി വിഷയങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു.


സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് പെർഫോമൻസ് ഡെവലപ്‌മെൻ്റ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഡോ. സമേഹ് ഖമീസ് അൽ ഹല്യാൻ, ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് ഓഫീസ് ഡയറക്ടർ കേണൽ ജാബർ സയീദ് അൽ നുഐമി എന്നിവർ യോഗത്തിൽ പങ്കെടുത്തു.


WAM/അമൃത രാധാകൃഷ്ണൻ