ഇസ്രായേൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളെ അബ്ദുള്ള ബിൻ സായിദ് അപലപിച്ചു

അബുദാബി, 2024 മെയ് 11,(WAM)--ഇസ്രായേൽ അധിനിവേശത്തിൻ കീഴിലുള്ള ഗാസ മുനമ്പിലെ സിവിൽ അഡ്മിനിസ്ട്രേഷനിൽ യുഎഇയെ ഉൾപ്പെടുത്താനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിർദ്ദേശത്തെ യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ വിമർശിച്ചു. ഇത്തരം നടപടികൾ നടപ്പിലാക്കാൻ ഇസ്രായേൽ പ്രധാനമന്ത്രിക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീൻ ജനതയുടെ പ്രതീക്ഷകളും അഭിലാഷങ്ങളും നിറവേറ്റിക്കൊണ്ട്, സമഗ്രതയും കഴിവും സ്വാതന്ത്ര്യവുമുള്ള പലസ്തീൻ സർക്കാരിനെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ സന്നദ്ധത ശൈഖ് അബ്ദുല്ല സ്ഥിരീകരിച്ചു.

WAM/അമൃത രാധാകൃഷ്ണൻ