ഐസിജിയിൽ ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിൽ ഇടപെടാൻ ഈജിപ്ത്

കെയ്‌റോ, 12 മേയ്, 2024 (WAM) --അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐസിജി) ഇസ്രായേലിനെതിരായ ദക്ഷിണാഫ്രിക്കയുടെ വംശഹത്യ കേസിനെ പിന്തുണച്ച് ഔദ്യോഗികമായി ഇടപെടാൻ ഈജിപ്ത് ഉദ്ദേശിക്കുന്നതായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രാലയം ഞായറാഴ്ച പ്രഖ്യാപിച്ചു. ഗാസ മുനമ്പിലെ പലസ്തീൻ പൗരന്മാർക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണങ്ങളുടെ തീവ്രത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മാനുഷിക സഹായത്തിന് മതിയായ പ്രവേശനം ഉറപ്പാക്കുന്നതിനും വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള കൺവെൻഷൻ ലംഘിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതിനുമായി ഇടക്കാല നടപടികൾ നടപ്പിലാക്കുന്നത് ഉൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കാൻ ഈജിപ്ത് ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഗാസയിലെ ലംഘനങ്ങൾ തടയാനും പലസ്തീൻ പൗരന്മാർക്ക് സംരക്ഷണം നൽകാനും യുഎൻ സുരക്ഷാ കൗൺസിലിനോടും അന്താരാഷ്ട്ര കക്ഷികളോടും അടിയന്തര നടപടിയെടുക്കാനും ഈജിപ്ത് ആവശ്യപ്പെട്ടിട്ടുണ്ട്.

WAM/അമൃത രാധാകൃഷ്ണൻ