എമിറാത്തി ഫീൽഡ് ഹോസ്പിറ്റൽ ഗാസയിൽ മെഡിക്കൽ സേവനങ്ങൾ നൽകുന്നത് തുടരുന്നു

ഗാസ, 13 മേയ്, 2024 (WAM) -- നിലവിലെ ഗുരുതരമായ വെല്ലുവിളികൾക്കിടയിലും നിവാസികൾക്ക് സുപ്രധാന മെഡിക്കൽ സേവനങ്ങൾ നൽകുന്നത് ഗാസ മുനമ്പിലെ എമിറാത്തി ഫീൽഡ് ഹോസ്പിറ്റൽ തുടരുന്നു.

നിരവധി ആശുപത്രികൾ സേവനമില്ലാത്തതിനാൽ സാധനങ്ങളുടെയും ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം നേരിടുന്നു.ഈ തടസ്സങ്ങൾക്കിടയിലും, ഫീൽഡ് ഹോസ്പിറ്റൽ 20,686 രോഗികൾക്ക് പരിചരണം
നൽകിയിട്ടുണ്ടെന്നും 1,752 ലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ടെന്നും ആശുപത്രി ഡയറക്ടർ ഡോ. സുൽത്താൻ അൽ കാബി, സ്ഥിരീകരിച്ചു.

ഓപ്പറേഷൻ ചൈവൽറസ് നൈറ്റ് 3ന് കീഴിൽ സ്ഥാപിതമായ ഫീൽഡ് ഹോസ്പിറ്റൽ കുട്ടികളും സ്ത്രീകളും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും ഉൾപ്പെടെ ഏറ്റവും ദുർബലരായ ആളുകളെ സേവിക്കുന്നതിന് മുൻഗണന നൽകുന്നു.

കൂടാതെ, തുടർച്ചയായ പിന്തുണ ഉറപ്പാക്കുന്നതിനും ആവശ്യമുള്ളവർക്ക് അവശ്യ വൈദ്യസഹായം നൽകുന്നതിനും ഗാസയിലെ മെഡിക്കൽ മേഖലയിലെ ഉദ്യോഗസ്ഥരുമായി തുടർന്നുവരുന്ന സഹകരണത്തിന് ഡോ. കാബി ഊന്നൽ നൽകി.


WAM/അമൃത രാധാകൃഷ്ണൻ