ജീവനക്കാർക്കെതിരായ എല്ലാ ആക്രമണങ്ങളെയും അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ

ന്യൂയോർക്ക്, 13 മെയ്, 2024 (WAM) --തിങ്കളാഴ്ച, യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ്, യുഎൻ ജീവനക്കാർക്കെതിരായ എല്ലാ അക്രമ പ്രവർത്തനങ്ങളെയും അപലപിക്കുകയും ഗാസ മുനമ്പിൽ ഒരു ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

“ഇന്ന് രാവിലെ റഫയിലെ യൂറോപ്യൻ ഹോസ്പിറ്റലിലേക്ക് പോകുന്നതിനിടെ യുഎൻ സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെൻ്റ് (ഡിഎസ്എസ്) സ്റ്റാഫ് അംഗം മരണപ്പെട്ടത്തും മറ്റൊരു ഡിഎസ്എസ് ഉദ്യോഗസ്ഥന് അവരുടെ യുഎൻ വാഹനം ഇടിച്ചപ്പോൾ പരിക്കേറ്റതും അറിഞ്ഞതിൽ സെക്രട്ടറി ജനറൽ അതീവ ദുഃഖിതനാണ്," ഒരു പത്രസമ്മേളനത്തിൽ, യുഎൻ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു,


യുഎൻ ഉദ്യോഗസ്ഥർക്ക് നേരെയുള്ള എല്ലാ ആക്രമണങ്ങളെയും ഗുട്ടെറസ് അപലപിക്കുകയും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ഹഖ് വ്യക്തമാക്കി.


WAM/അമൃത രാധാകൃഷ്ണൻ