ദുബായ്, 14 മെയ്, 2024 (WAM) -- വിമാന യാത്രയിലൂടെ പകർച്ചവ്യാധികൾ പടരുന്നത് തടയാൻ ലക്ഷ്യമിട്ട് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) ആഗോള ഏവിയേഷൻ സുരക്ഷയും പൊതുജനാരോഗ്യ പ്രതിരോധവും മെച്ചപ്പെടുത്തുന്നതിനുള്ള പ്രോട്ടോക്കോൾ പുറത്തിറക്കി.
ജർമ്മനിയിൽ നടന്ന സിവിൽ ഏവിയേഷനിലെ സംയുക്ത യോഗത്തിലാണ് യുഎഇ പ്രതിനിധി സംഘം പ്രോട്ടോക്കോൾ അവതരിപ്പിച്ചത്.
ജിസിഎഎയുടെ പ്രസ്താവന പ്രകാരം, ഓപ്പറേറ്റർമാരുടെ സ്റ്റേഷനുകൾ വഴിയുള്ള വേഗത്തിലുള്ള റിപ്പോർട്ടിംഗും പ്രാദേശിക ആരോഗ്യ അധികാരികളുമായുള്ള സഹകരണവും പ്രോട്ടോക്കോൾ ഊന്നിപ്പറയുന്നു.
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷനിൽ നിന്നും അംഗരാജ്യങ്ങളിൽ നിന്നും വിമാന യാത്രയുമായി ബന്ധപ്പെട്ട കാര്യമായ പൊതുജനാരോഗ്യ അപകടങ്ങൾ ലഘൂകരിക്കുന്നതിനുള്ള നൂതനമായ സമീപനത്തിന് പ്രോട്ടോക്കോൾ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്.
അന്താരാഷ്ട്ര പങ്കാളികളുമായുള്ള സഹകരിച്ചുള്ള ശ്രമങ്ങളിലൂടെ ആഗോള വ്യോമയാന സുരക്ഷയ്ക്കും പൊതുജനാരോഗ്യ പ്രതിരോധത്തിനും അതോറിറ്റിയുടെ സമർപ്പണം, ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവൈദി, സ്ഥിരീകരിച്ചു.
എയർപോർട്ട് ശേഷി വർധിപ്പിക്കാനും പൊതുജനാരോഗ്യ-സിവിൽ ഏവിയേഷൻ മേഖലകൾ തമ്മിലുള്ള അടുത്ത സഹകരണം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് പ്രോട്ടോക്കോൾ എന്ന് ഏവിയേഷൻ സേഫ്റ്റി അഫയേഴ്സ് സെക്ടർ അസിസ്റ്റൻ്റ് ഡയറക്ടർ ജനറൽ അഖീൽ അൽ സറൂനി എടുത്തുപറഞ്ഞു.
WAM/അമൃത രാധാകൃഷ്ണൻ