നോർത്ത് മാസിഡോണിയയുടെ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ഗോർഡാന സിൽജാനോവ്‌സ്‌ക-ഡാവ്‌കോവയെ യുഎഇ നേതാക്കൾ അഭിനന്ദിച്ചു

അബുദാബി, 14 മെയ്, 2024 (WAM) - നോർത്ത് മാസിഡോണിയ പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത ഗോർഡാന സിൽജാനോവ്‌സ്‌ക-ഡാവ്‌കോവയ്ക്ക് യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദന സന്ദേശം അയച്ചു.

ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങൾ ഗോർഡാന സിൽജാനോവ്‌സ്‌ക-ഡാവ്‌കോവയ്ക്ക് അയച്ചു.


WAM/അമൃത രാധാകൃഷ്ണൻ