കുവൈത്ത് പ്രധാനമന്ത്രിയായി നിയമിതനായ അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ മൻസൂർ ബിൻ സായിദ് അഭിനന്ദിച്ചു

അബുദാബി, 14 മെയ് 2024 (WAM) --ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, കുവൈത്ത് പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. തൻ്റെ കർത്തവ്യങ്ങളിൽ വിജയിക്കട്ടെയെന്നും അൽ-സബാഹിൻ്റെ നേതൃത്വത്തിൽ തുടർന്നും രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും ഉണ്ടാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

മൻസൂറിൻ്റെ അഭിന്ദനത്തിന് അൽ-സബാഹ് നന്ദി രേഖപ്പെടുത്തുകയും യുഎഇക്ക് തുടർന്നും ഐശ്വര്യവും സമൃദ്ധിയും കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ