ദുബായ്, 14 മെയ്, 2024 (WAM) --തുടർച്ചയായ മൂന്നാം വർഷവും ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ പദ്ധതികളുടെ ആകർഷണത്തിൽ ദുബായ് ഒന്നാം സ്ഥാനത്തെത്തി. കൺസ്യൂമർ ഗുഡ്സ്, ഊർജം, ഇ-കൊമേഴ്‌സ്, ഗ്രീൻഫീൽഡ് എഫ്ഡിഐ പദ്ധതികളുടെ ആകർഷണം, ഗ്രീൻഫീൽഡ് എഫ്ഡിഐ മൂലധന ആകർഷണം, എഫ്ഡിഐ ആകർഷണം വഴി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രധാന ക്ലസ്റ്ററുകളിൽ നഗരം ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ഉപരാഷ്ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2033 ഓടെ ദുബായുടെ സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇരട്ടിയാക്കുന്നതിന് 2023 തുടക്കത്തിൽ ആരംഭിച്ച ദുബായ് സാമ്പത്തിക അജണ്ട ഡി33ന്റെ അഭിലാഷ ലക്ഷ്യങ്ങളുമായി ഈ പ്രകടനം ഒത്തുചേരുന്നു.
കഴിഞ്ഞ വർഷം ദുബായ് 1,070 ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ പദ്ധതികളെ സ്വാഗതം ചെയ്തു, സിംഗപ്പൂരിൽ നിന്ന് 142% വർദ്ധനവും (442), ലണ്ടനിൽ നിന്ന് 148 ശതമാനം വർദ്ധനവും(431) രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, ഇത്തരം പദ്ധതികൾ ആകർഷിക്കുന്നതിൽ ദുബായിയുടെ ആഗോള വിഹിതം മൂന്നിരട്ടിയിലധികം വർധിച്ചു, 2019-ൽ 1.7 ശതമാനത്തിൽ നിന്ന് 2023-ൽ 6 ശതമാനമായി.
ദുബായുടെ സ്ഥിരത, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ, ബിസിനസ്സ് അന്തരീക്ഷം എന്നിവ നിക്ഷേപം, സംരംഭങ്ങൾ, കഴിവുകൾ എന്നിവയുടെ കേന്ദ്രബിന്ദുവാക്കി നഗരത്തെ മാറ്റി.
ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മാർഗനിർദേശത്തിൻ്റെ നേരിട്ടുള്ള ഫലമാണ് തുടർച്ചയായ മൂന്നാം വർഷവും ആഗോള എഫ്ഡിഐയിൽ ദുബായ് സുസ്ഥിരമായ നേതൃത്വം നൽകുന്നതെന്ന് ദുബായ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം ഡയറക്ടർ ജനറൽ ഹെലാൽ സയീദ് അൽമറി പറഞ്ഞു.
ഗ്രീൻഫീൽഡ് എഫ്ഡിഐ, പുതിയ നിക്ഷേപ രൂപങ്ങൾ, പുനർനിക്ഷേപം, വെഞ്ച്വർ ക്യാപിറ്റൽ പിന്തുണയുള്ള എഫ്ഡിഐ എന്നിവയുൾപ്പെടെ 1,650 പദ്ധതികളുമായി 2023ൽ പ്രഖ്യാപിച്ച എഫ്ഡിഐ പദ്ധതികളിൽ ദുബായ് 39 ശതമാനം വളർച്ച രേഖപ്പെടുത്തി. പ്രധാനമായും റീട്ടെയിൽ, ബിസിനസ് സേവനങ്ങൾ, വിൽപ്പന, വിപണന പിന്തുണ, ഉൽപ്പാദനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 15.5% പ്രതിവർഷം വർധനവുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ഗ്രീൻഫീൽഡ് എഫ്ഡിഐയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള പ്രോജക്ടുകളിൽ നേരിയ വർധനയുണ്ടായി, അതേസമയം നിക്ഷേപങ്ങളുടെ പുതിയ രൂപങ്ങൾ 2022-ൽ 25.2%-ൽ നിന്ന് 2023-ൽ 31.4% ആയി വളർന്നു. സാങ്കേതിക മേഖലയിൽ, ദുബായിലെ ഉയർന്നതും ഇടത്തരവുമായ പ്രോജക്റ്റുകളിൽ 58% വർധനവ് രേഖപ്പെടുത്തി. എഐ, ഫിൻടെക്, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സൈബർ സുരക്ഷ എന്നിവയ്‌ക്കായി ആഗോളതലത്തിൽ ഏറ്റവും മികച്ച നഗര ലക്ഷ്യസ്ഥാനമായി ദുബായ് തുടർന്നു, കൂടാതെ ഇ-കൊമേഴ്‌സ് നിക്ഷേപങ്ങൾ സൃഷ്‌ടിച്ച തൊഴിലുകളുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്താണ് എമിറേറ്റ്.
2023-ലെ ആഗോള എഫ്ഡിഐ പ്രവാഹം 1.37 ട്രില്യൺ ഡോളറായി കണക്കാക്കപ്പെടുന്നു, ദുബായ് മൊത്തം എഫ്ഡിഐ മൂലധനത്തിൽ 39.26 ബില്യൺ ദിർഹം ആകർഷിച്ചു. എഫ്ഡിഐ മൂലധനത്തിലും (6.3 ശതമാനം) എഫ്ഡിഐ പദ്ധതികളുടെ ആകർഷണത്തിലും (6.2 ശതമാനം) ചില്ലറവ്യാപാരത്തിന് വർഷം തോറും ശ്രദ്ധേയമായ വർധനയുണ്ടായി. കൂടുതൽ വിപുലീകരണത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് റീട്ടെയിൽ മേഖലയ്ക്ക് അനുകൂലമായ കാഴ്ചപ്പാടാണ് ഡാറ്റ സൂചിപ്പിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ