'യൂണിയൻ ഫോർട്രസ് 10' സൈനിക പരേഡിന് അൽ ഐൻ ആതിഥേയത്വം വഹിക്കും

അബുദാബി, 15 മെയ് 2024 (WAM) -- യുഎഇ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന 'യൂണിയൻ ഫോർട്രസ് 10' സൈനിക പരേഡിന് അൽ ഐൻ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു.

പ്രസിഡൻഷ്യൽ ഗാർഡ് കമാൻഡർ അലി സെയ്ഫ് അൽ കഅബി, പ്രതിരോധ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥർ, അബുദാബിയിലെ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്.

പ്രതിരോധ മന്ത്രാലയവും സർക്കാർ ഏജൻസികളും സഹകരിച്ച് സംഘടിപ്പിക്കുന്ന സൈനിക പ്രദർശനത്തിനുള്ള തയ്യാറെടുപ്പ് നടപടിക്രമങ്ങൾ പങ്കെടുത്തവർ ചർച്ച ചെയ്തു. പരേഡിൻ്റെ പരിപാടി, പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെ റോളുകൾ, ഇവൻ്റിൻ്റെ വിജയം ഉറപ്പാക്കുന്നതിനുള്ള ചുമതലകൾ എന്നിവയെക്കുറിച്ച് യോഗം അവലോകനം ചെയ്തു.


WAM/അമൃത രാധാകൃഷ്ണൻ