ദമ്മാം, 15 മെയ്, 2024 (WAM) -- സംയുക്ത അറബ് ഇലക്‌ട്രിസിറ്റി മാർക്കറ്റിൻ്റെ രണ്ടാം കമ്മിറ്റി യോഗത്തിലും നോളജ് ഷെയറിംഗ് പ്രോഗ്രാമിൻ്റെ രണ്ടാം ഘട്ടത്തിലും യുഎഇയെ പ്രതിനിധീകരിച്ച് ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം പങ്കെടുത്തു.
അറബ് ലീഗും അറബ് മിനിസ്റ്റീരിയൽ കൗൺസിൽ ഫോർ ഇലക്ട്രിസിറ്റിയും സംയുക്തമായി ദമാമിലുള്ള ജിസിസി ഇൻ്റർകണക്ഷൻ അതോറിറ്റി ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചത്.
ഊർജ, ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയ അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി അഹമ്മദ് അൽ കാബിയുടെ നേതൃത്വത്തിലാണ് യോഗത്തിൽ യുഎഇ പ്രതിനിധികൾ പങ്കെടുത്തത്. ആഫ്രിക്കയിലെയും യൂറോപ്പിലെയും വൈദ്യുതി വിപണിയുടെ പുരോഗതിയും അനുഭവങ്ങളും പഠിച്ച് സംയുക്ത അറബ് ഇലക്‌ട്രിസിറ്റി മാർക്കറ്റ് വികസിപ്പിക്കാനുള്ള പദ്ധതികൾ യോഗം അവലോകനം ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ